India

മഹാരാഷ്ട്രയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയില്‍ ഇതുവരെ 1,364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 229 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു.

മഹാരാഷ്ട്രയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്
X

മുംബൈ: രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തി മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈ ഭാട്യ ആശുപത്രിയിലെ നാലും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ നഴ്‌സുമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ആശുപത്രികളിലായി 61 മലയാളി നഴ്‌സുമാരാണ് ഇതുവരെ രോഗബാധിതരായുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് പടരുന്നത് മുംബൈയിലെ ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

മുംബൈയിലെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ള മലയാളി നഴ്സുമാര്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. മുംൈബയില്‍ ഇതുവരെ 65 പേര്‍ മരിച്ചു. ഇന്നലെ മാത്രം മുംബൈയില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ 79 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 775 ആയി ഉയര്‍ന്നു. വോക്ഹാര്‍ഡ് ആശുപത്രിയിലെ 48 മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ പല ആശുപത്രികളും അടച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ 1,364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 229 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ആകെ 97 പേരാണ് മരിച്ചത്. ഇന്ത്യയില്‍ മരണം ഏറെയും നഗരങ്ങളിലാണ്. മുംബൈ, ഇന്‍ഡോര്‍, പൂനെ, എന്നീ നഗരങ്ങളിലാണ് മരണനിരക്ക് കൂടുതലുള്ളത്.

Next Story

RELATED STORIES

Share it