നദിയിലിറങ്ങി സെല്‍ഫി; പെണ്‍കുട്ടികള്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി (വീഡിയോ)
പോലിസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്.

നദിയിലിറങ്ങി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പെണ്‍കുട്ടികള്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി. ഉല്ലാസയാത്രക്കെത്തിയ പെണ്‍കുട്ടികളാണ് നദിയില്‍ കുടുങ്ങിയത്. പൊലിസും നാട്ടുകാരുമെത്തിയാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.
Watch | Two Madhya Pradesh girls venture into the Pench river to take selfie, get trapped in swelling water. pic.twitter.com/AdRuZmPv1z
— NDTV (@ndtv) July 24, 2020
മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലാണ് സംഭവം. ജുനാര്‍ദോവില്‍ നിന്നും ആറ് പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘം ഉല്ലാസയാത്രയുടെ ഭാഗമായി പേഞ്ച് നദിക്കരയിലെത്തി. ഇവരില്‍ മേഘ ജാവ്രെ, വന്ദന ത്രിപാഠി എന്നീ കുട്ടികള്‍ നദിക്ക് കുറുകെയുള്ള പാറക്കെട്ടിലേക്ക് സെല്‍ഫിയെടുക്കാനായി പോയി. പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടായപ്പോള്‍ രക്ഷപ്പെടാനാവാതെ പെണ്‍കുട്ടികള്‍ കുടുങ്ങി. കുട്ടികളുടെ സുഹൃത്തുക്കള്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 12 അംഗ പോലിസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ നദിയിലെ പാറക്കെട്ടിന് മുകളില്‍ കയറിനില്‍ക്കുകയായിരുന്നു. വെള്ളം കുത്തിയൊലിക്കുന്നതിനാല്‍ ഒരു മണിക്കൂറോളം അവര്‍ക്ക് അങ്ങനെ നില്‍ക്കേണ്ടിവന്നു. പോലിസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT