ബംഗ്ലാദേശ്: ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു
ധക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള കലൗറയിലാണ് അപകടം. രണ്ട് ബോഗികള്‍ കനാലിലേക്കു പതിക്കുകയും ഒരു ബോഗി തലകീഴായി മറിയുകയും ചെയ്തു.
BY RSN24 Jun 2019 8:33 AM GMT
X
RSN24 Jun 2019 8:33 AM GMT
ധക്ക: ബംഗ്ലാദേശില്‍ ട്രയിന്‍ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. സിലെയില്‍ നിന്ന് ധക്കയിലേക്കു പോകുന്ന ഉപഭന്‍ എക്‌സ്പ്രസ് ആണ് മേല്‍പ്പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ടത്. ധക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള കലൗറയിലാണ് അപകടം. രണ്ട് ബോഗികള്‍ കനാലിലേക്കു പതിക്കുകയും ഒരു ബോഗി തലകീഴായി മറിയുകയും ചെയ്തു.
പോലിസും അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തെ തുടര്‍ന്ന് ധക്കയില്‍ നിന്ന് വടക്കുകിഴക്ക് മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇരുപതിലധികം പേരെയാണ് ഗുരുതര പരിക്കുകളോടെ സിലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുന്നത്. ട്രാക്കിലെ പ്രശ്‌നങ്ങളും സിഗ്‌നല്‍ തകരാറുകളും കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്.
Next Story
RELATED STORIES
കേരളത്തില്‍ മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTനെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ബാനര്‍; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMT