- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആട്ടിറച്ചി വാങ്ങികൊടുത്തിട്ടും വോട്ടര്‍മാര്‍ തന്നെ തോല്‍പ്പിച്ചിരുന്നു; വിവാദ പ്രസ്താവനയുമായി നിതിന്‍ ഗഡ്കരി
'പോസ്റ്ററുകള്‍ ഒട്ടിച്ചും പാരിതോഷികം നല്‍കിയും ആളുകള്‍ പലപ്പോഴും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നു.

നാഗ്പൂര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒരുതവണ താന്‍ എല്ലാവര്‍ക്കും ഒരോ കിലോ ആട്ടിറച്ചി നല്‍കിയിരുന്നതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രിയും ബി.ജെ.പി മുന്‍ ദേശീയ പ്രസിഡന്റുമായ നിതിന്‍ ഗഡ്കരി. എന്നിട്ടും വോട്ടര്‍മാര്‍ തന്നെ തോല്‍പിച്ചതായി അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നാഗ്പൂരില്‍ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗണ്‍സില്‍ (എം.എസ്.ടി.സി) ചടങ്ങില്‍ സംസാരിക്കവേയാണ് 'വോട്ടിന് മട്ടന്‍' കൈക്കൂലി നല്‍കിയത് പരസ്യമായി പറഞ്ഞത്.
ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചിട്ടോ ആട്ടിറച്ചി പാര്‍ട്ടി നടത്തിയിട്ടോ കാര്യമില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വിശ്വാസവും സ്‌നേഹവും വളര്‍ത്തിയെടുത്താലാണ് തെരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഒരു കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടും താന്‍ ഒരു തെരഞ്ഞെടുപ്പില്‍ തോറ്റതെങ്ങനെയെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാര്‍ വളരെ മിടുക്കരാണെന്നും എല്ലാ സ്ഥാനാര്‍ത്ഥികളില്‍ നിന്നും പാരിതോഷികം സ്വീകരിക്കുമെന്നും എന്നാല്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാര്‍ത്ഥിക്ക് മാത്രം വോട്ട് ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.
'പോസ്റ്ററുകള്‍ ഒട്ടിച്ചും പാരിതോഷികം നല്‍കിയും ആളുകള്‍ പലപ്പോഴും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നു. എന്നാല്‍, ഞാന്‍ അത്തരം തന്ത്രങ്ങളില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി, എല്ലാ വോട്ടര്‍മാര്‍ക്കും ഒരോ കിലോ ആട്ടിറച്ചി നല്‍കി. പക്ഷേ ആ തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റു, വോട്ടര്‍മാര്‍ വളരെ മിടുക്കരാണ്' -നിതിന്‍ ഗഡ്കരി പറഞ്ഞു. രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നതിന് പകരം ജനഹൃദയത്തില്‍ വിശ്വാസവും സ്‌നേഹവും സൃഷ്ടിച്ചാല്‍ ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും പണം ചെലവഴിക്കാതെ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
'എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സികള്‍ എന്നിങ്ങനെ വിവിധ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് ആളുകള്‍ പലപ്പോഴും തന്നെ സമീപിക്കാറുണ്ട്. ഇതല്ലെങ്കില്‍, മെഡിക്കല്‍ കോളജുകളോ എഞ്ചിനീയറിങ് കോളജുകളോ ബി.എഡ് കോളജുകളോ പ്രൈമറി സ്‌കൂളുകളോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ചിലര്‍ സമീപിക്കുന്നു. അധ്യാപകരു?ടെ ശമ്പളത്തിന്റെ പകുതി ലഭിക്കാനാണിത്. ഇത്തരം ആവശ്യങ്ങളുമായി നടന്നാല്‍ നമുക്ക് രാജ്യത്ത് നല്ല മാറ്റം കൊണ്ടുവരാന്‍ കഴിയില്ല' -ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മോഷണ വസ്തുക്കള് കടത്തിയ പെട്ടി ഓട്ടോ തോട്ടില് വീണു; കള്ളന്...
29 May 2025 3:57 PM GMTകുമ്പളം കായലില് വള്ളം മറിഞ്ഞു: ഒരാളെ കാണാതായി
29 May 2025 3:43 PM GMTഗൗരി ലങ്കേഷ് കൊലക്കേസ്: പ്രോസിക്യൂഷന് സാക്ഷി കൂറുമാറി
29 May 2025 3:35 PM GMTമംഗളൂരു പ്രദേശത്തെ വര്ഗീയ സംഘര്ഷങ്ങള്; ജില്ലയുടെ ചുമതലയില് നിന്നും ...
29 May 2025 3:24 PM GMT''പ്രതി മുഗള് ഭരണം പുനസ്ഥാപിക്കാന് ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം മല്സ്യത്തൊഴിലാളികളെ ബാധിച്ചു; 1000 രൂപയും ആറ് കിലോ അരിയും...
29 May 2025 2:24 PM GMT