India

മണിപ്പുരില്‍ യുവതികളെ നഗ്നരാക്കിയ സംഭവം; നാലുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം; ദേശീയ വനിത കമ്മീഷന്‍

മണിപ്പുരില്‍ യുവതികളെ നഗ്നരാക്കിയ സംഭവം; നാലുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം; ദേശീയ വനിത കമ്മീഷന്‍
X
ഡല്‍ഹി: മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി ദേശീയ വനിത കമ്മീഷന്‍. സ്വമേധയാ എടുത്ത കേസിലാണ് നടപടി. നാലുദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടത്.

കേസിലെ പ്രതികള്‍ക്കെതിരെ രേഖപ്പെടുത്തിയ എഫ്.ഐ.ആറില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 ഡി, 354 വകുപ്പുകള്‍ ചുമത്താന്‍ കമ്മീഷന്‍ മണിപ്പുര്‍ ഡി.ജി.പി. രാജീവ് സിങ്ങിനോട് ആവശ്യപ്പെട്ടു. കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കകുയെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.


ഏറ്റവും കടുത്ത വാക്കുകളില്‍ അപലപിക്കേണ്ട സംഭവമാണ് മണിപ്പുരിലുണ്ടായിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിനീത് ജോഷിക്ക് അയച്ച കത്തില്‍ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറയുന്നു. സംഭവത്തില്‍ താങ്കള്‍ മേല്‍നോട്ടം വഹിക്കണമെന്നും സമയോചിതമായി അന്വേഷണം പൂര്‍ത്തിയാക്കി, പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുകയാണെന്നും കത്തില്‍ പറയുന്നു.






Next Story

RELATED STORIES

Share it