India

ലോക്ക് ഡൗണില്‍ കുടുങ്ങിയ മകനെ കൊണ്ടുവരാന്‍ 1,400 കി.മീ സ്‌കൂട്ടറോടിച്ച് ഒരു മാതാവ്

'ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയുംദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു'- റസിയ ബീഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

ലോക്ക് ഡൗണില്‍ കുടുങ്ങിയ മകനെ കൊണ്ടുവരാന്‍ 1,400 കി.മീ സ്‌കൂട്ടറോടിച്ച് ഒരു മാതാവ്
X

ഹൈദരാബാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ഒറ്റപ്പെട്ടുപോയ തന്റെ മകനെ തെലങ്കാനയിലെ വീട്ടിലേക്ക് കൊണ്ടുവരാനായി 1,400 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ച് ഒരു മാതാവ്. 48 കാരിയായ റസിയ ബീഗമാണ് മൂന്നുദിവസം സ്‌കൂട്ടറില്‍ യാത്രചെയ്ത് ആന്ധ്രയില്‍നിന്ന് മകനെ തിരികെയെത്തിച്ചത്. ലോക്കല്‍ പോലിസില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര. നെല്ലൂരിലെ സോളയില്‍നിന്നാണ് അവര്‍ മകനെയുംകൊണ്ട് മടങ്ങിയത്. 'ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയുംദൂരം പ്രയാസകരമായ യാത്രയായിരുന്നു.

പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു'- റസിയ ബീഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. ഹൈദരാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപികയാണ് റസിയാ ബീഗം. 15 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആണ്‍മക്കളുണ്ട്. ഒരാള്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകന്‍ നിസാമുദ്ദീന്‍ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്. സുഹൃത്തിനെ യാത്ര അയക്കാനായാണ് മാര്‍ച്ച് 12ന് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. മകനെ മടങ്ങിവരാന്‍ കഴിയാത്തതില്‍ റസിയ അതിയായി വേദനിച്ചു.

റൈഡിങ്ങിന് പോവുകയാണെന്ന് കരുതി പോലിസ് തടഞ്ഞുവയ്ക്കാനുള്ള സാധ്യതയെത്തുടര്‍ന്നാണ് മൂത്തമകനെ അയക്കാതെ നിസാമുദ്ദീനെ തിരിച്ചുകൊണ്ടുവരാന്‍ റസിയാ ബീഗം തനിക്ക് മുന്നിട്ടിറങ്ങിയത്. ആദ്യം കാറില്‍ പോവാമെന്ന് കരുതിയെങ്കിലും പിന്നീട് സ്‌കൂട്ടറില്‍ പോവാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തെലങ്കാനയില്‍നിന്ന് യാത്രതിരിച്ച റസിയ അടുത്തദിവസം ഉച്ചയ്ക്ക് നെല്ലൂരിലെത്തി. അന്നുതന്നെ വൈകീട്ട് അവിടെനിന്ന് മകനോടൊപ്പം മടങ്ങി ബുധനാഴ്ച വൈകീട്ടോടെ തെലങ്കാനയിലെ ബോധനില്‍ തിരികെയെത്തുകയും ചെയ്തു.

Next Story

RELATED STORIES

Share it