- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെളിവില്ല; നാനാ പടേക്കര്‍ക്കെതിരെ തനുശ്രീ ദത്തയുടെ പീഡന പരാതി പോലിസ് അവസാനിപ്പിച്ചു
മുംബൈ: ബോളിവുഡ് താരം തനുശ്രീ ദത്തയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസ് മുംബൈ പോലിസ് അവസാനിപ്പിച്ചു. പ്രഥമദൃഷ്ട്യാ നടനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നുള്ള റിപോര്‍ട്ട് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു. നനാ പടേക്കള്‍ക്ക് പുറമെ നിര്‍മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരേയും തനുശ്രിയുടെ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു.
2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിലാണ് നാനാ പടേക്കര്‍ തനിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയതെന്ന് തനുശ്രീ ആരോപിച്ചു. സിനിമ പുറത്തിറങ്ങി പത്തു വര്‍ഷത്തിന് ശേഷം തനുശ്രീ ഇതേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഇത് ഇന്ത്യയില്‍ 'മീ ടു' ക്യാംപെയ്‌ന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. പിന്നീട് നിരവധി പേരാണ് ചലച്ചിത്ര മേഖലയിലെ ഉന്നതര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയത്.
എന്നാല്‍, തനുശ്രീയുടെ ആരോപണം കള്ളമാണെന്നായിരുന്നു നാനാ പടേക്കറിന്റെ വാദം. നൂറോളം പേര്‍ക്ക് മുന്നില്‍, വച്ച് താന്‍ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാന്‍ പോവുകയാണെന്നും നാനാ പടേക്കര്‍ പ്രതികരിച്ചു. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസ് സംവിധായകന്‍ രാകേഷ് സാരംഗ് പ്രതികരിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















