മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‌നാട്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ കേരളം സഹായിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ജലനിരപ്പുയര്‍ത്തിയാല്‍ മൂന്ന് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ കേരളം സഹായിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ജലനിരപ്പുയര്‍ത്തിയാല്‍ മൂന്ന് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് പളനിസാമിയുടെ അഭ്യര്‍ഥന. ഡാമില്‍ അറ്റകൂറ്റപ്പണികള്‍ യഥാസമയം നടത്താന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളമെത്തിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം തമിഴ്‌നാട് ആദ്യം തള്ളിയെങ്കിലും പിന്നീട് സ്വാഗതം ചെയ്തു. എന്നാല്‍, കേരളം നല്‍കാമെന്നു പറഞ്ഞ വെള്ളം ഒരു ദിവസത്തേക്കുപോലും തികയില്ലെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറയുന്നത്. എല്ലാ ദിവസവും വെള്ളം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കേരള മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും പളനിസാമി വിശദമാക്കി. തമിഴ്‌നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളമെത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയെ അറിയിച്ചത്.
196 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്തത്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
RELATED STORIES
യൂറോപ്പിലെ ക്ലബ്ബ് ഫുട്ബോള്‍ കിരീടം ആര്‍ക്ക്? പാരിസില്‍ റയലും...
28 May 2022 12:24 PM GMTമുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMT