India

കാര്‍ഷിക ബില്‍: പാര്‍ലമെന്റിന് മുന്നില്‍ രാത്രിയിലും സമരം തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍

പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് പ്രതിപക്ഷ എംപിമാര്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

കാര്‍ഷിക ബില്‍: പാര്‍ലമെന്റിന് മുന്നില്‍ രാത്രിയിലും സമരം തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ രാജ്യസഭയില്‍നിന്ന് സസ്‌പെന്റ് ചെയ്ത എട്ട് എംപിമാര്‍ രാത്രിയിലും സമരം തുടര്‍ന്നു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് പ്രതിപക്ഷ എംപിമാര്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സിപിഎം എംപിമാരായ എളമരം കരിം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറാക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിങ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയ്യിദ് നസീര്‍ എന്നിവരാണ് കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമായി രാത്രിയിലും സമരം തുടര്‍ന്നത്.

പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. 15 എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ബില്ലുകള്‍ക്ക് അനുമതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരേ രാജ്യസഭയില്‍ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നാണ് എട്ടുപേരെ സസ്‌പെന്റ് ചെയ്തത്. സസ്പെന്‍ഷന്‍ ഞങ്ങളെ നിശബ്ദരാക്കില്ലെന്നും കര്‍ഷകരുടെ പോരാട്ടത്തില്‍ ഞങ്ങള്‍ നിലകൊള്ളുമെന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു. എംപിമാര്‍ക്ക് പിന്തുണയുമായി കേരളത്തിലും പ്രതിഷേധമുണ്ടായി.

Next Story

RELATED STORIES

Share it