India

സവര്‍ക്കറെ മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി; 'കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു'

സവര്‍ക്കറെ മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി; കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു
X

ന്യൂഡല്‍ഹി: സവര്‍ക്കറുടെ പേര് മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ചീഫ്ജസ്റ്റിസ് ബിആര്‍ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. സവര്‍ക്കറെ അധിക്ഷേപിക്കുന്ന രാഹുല്‍ഗാന്ധിക്കെതിരെ നടപടി എടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി തള്ളിയത്.

സവര്‍ക്കറെ എംബ്ലം ആന്‍ഡ് നെയിം ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഡോ. പങ്കജ് ഫഡ്നിസ് സമര്‍പ്പിച്ച ഹരജിയിലെ പ്രധാന ആവശ്യം. 1950 ലെ ഈ ആക്ടില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്നെ ആര്‍ക്കും സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ കഴിയില്ല. മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും കഴിയും. കൂടാതെ രാഹുല്‍ ഗാന്ധി നിരന്തരമായി സവര്‍ക്കറെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് നിര്‍ബന്ധിത സാമൂഹിക സേവനത്തിന് ഉത്തരവ് ഇടണമെന്നുമായിരുന്നു ഹരജിക്കാരന്റെ മറ്റൊരു പ്രധാന ആവശ്യം.

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതടക്കമുള്ള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഹരജി . എന്നാല്‍ ഇതില്‍ എവിടെയാണ് ഹരജിക്കാരന്റെ മൗലികഅവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് എന്നാണ് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. സവര്‍ക്കരുടെ പേര് ആക്ടില്‍ ഉള്‍പ്പെടുത്താത്ത പക്ഷം കോടതിയുടെ സമയം കളയുന്ന ഇത്തരം വാദങ്ങളുമായി കോടതിയിലേക്ക് എന്തിന് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ഹരജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്‌പ്പെടുന്നതെന്നും വിലയിരുത്തിയാണ് ഹരജി തള്ളിയത്.





Next Story

RELATED STORIES

Share it