India

കാല്‍മുട്ടിനേറ്റ പരിക്ക്; രാജ്യാന്തര ഹോക്കിയില്‍നിന്ന് സുനിത ലാക്കറ വിരമിച്ചു

2008 മുതല്‍ സുനിത ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമാണ്. 2018 ല്‍ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ച സുനിത ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 139 മത്സരങ്ങളില്‍ സുനിത ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞു.

കാല്‍മുട്ടിനേറ്റ പരിക്ക്; രാജ്യാന്തര ഹോക്കിയില്‍നിന്ന് സുനിത ലാക്കറ വിരമിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയില്‍നിന്ന് വിരമിച്ചു. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് 28കാരിയായ ഇന്ത്യയുടെ പ്രതിരോധതാരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് താരത്തിന് പരിക്ക് വില്ലനായി മാറിയത്. 2008 മുതല്‍ സുനിത ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമാണ്. 2018 ല്‍ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ച സുനിത ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 139 മത്സരങ്ങളില്‍ സുനിത ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞു. സുനിത ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം 2018 ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 2014 ല്‍ വെങ്കലവും നേടിയിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായ ദിനമാണിതെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം സുനിത പ്രതികരിച്ചു.

2008 മുതല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനൊപ്പം അത്ഭുതകരമായ യാത്രയുടെ ഭാഗമായിരുന്നു ഞാന്‍. ഈ യാത്രയ്ക്കിടെ ഞങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങളുണ്ടാക്കാനായി. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ കളിക്കാന്‍ തനിക്ക് ഭാഗ്യം ലഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ആദ്യ മല്‍സരമായിരുന്നു അത്. ഇന്ത്യയിലെ വനിതാ ഹോക്കിക്ക് അതൊരു ചരിത്രനിമിഷമാണെന്ന് പലരും പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷ. തന്റെ കോച്ചും സഹപ്രവര്‍ത്തകരും മികച്ച പിന്തുണയാണ് നല്‍കിയത്. പരിക്കേറ്റ സമയത്ത് ഹോക്കി ഇന്ത്യ മികച്ച ചികില്‍സ ഉറപ്പാക്കി. വനിതാ ഹോക്കിക്ക് സമാനതകളില്ലാത്ത പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ സുനിത, പരിക്ക് ഭേദമായാല്‍ ആഭ്യന്തരഹോക്കിയില്‍ തിരികെയെത്തുമെന്നും അറിയിച്ചു.

Next Story

RELATED STORIES

Share it