India

സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കി

സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തിന് ബിഡിജെഎസ് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സുഭാഷ് വാസുവിനെതിരേ നടപടിയുണ്ടായത്.

സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കി
X

ന്യൂഡല്‍ഹി: ബിഡിജെഎസില്‍നിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനുമായി സുഭാഷ് വാസുവിനെ ബിഡിജെഎസില്‍നിന്ന് പുറത്താക്കിയിരുന്നു.

സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തിന് ബിഡിജെഎസ് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സുഭാഷ് വാസുവിനെതിരേ നടപടിയുണ്ടായത്. ഈ സ്ഥാനത്തേക്ക് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ജി തങ്കപ്പനെ നിര്‍ദേശിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് താന്‍ രാജിവയ്ക്കുകയായിരുന്നുവെന്നാണ് സുഭാഷ് വാസുവിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it