ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായി
BY NSH20 Oct 2021 2:51 AM GMT

X
NSH20 Oct 2021 2:51 AM GMT
രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായി. നെടുംതീവില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. നാവികസേനയുടെ കപ്പല്‍ ബോട്ടിലിടിപ്പിക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരാണ് കടലില്‍ വീണത്. രണ്ടുപേരെ രക്ഷപ്പെടുത്തി.
കാണാതായ ആള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് തീരസംരക്ഷണ സേന അറിയിച്ചു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കോട്ടൈപ്പട്ടണത്തില്‍നിന്നുള്ളവരാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണെന്ന് ശ്രീലങ്കന്‍ നാവികസേന വ്യക്തമാക്കി. മുങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍നിന്ന് രണ്ട് മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും നാവികസേന അറിയിച്ചു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTമധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ച്...
13 Sep 2023 9:25 AM GMTഉദയ്നിധി സ്റ്റാലിന് എന്ന പെരിയാര്‍ മൂന്നാമന്
5 Sep 2023 2:45 PM GMTമണിപ്പൂരിലെ കൂട്ടക്കൊലയും കേരളത്തിലെ കൊലവിളിയും
29 July 2023 7:36 AM GMTഎസ് സി-എസ് ടി, ഒബിസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഏകസിവില്‍ കോഡ്
24 Jun 2023 3:03 PM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT