India

നാഷണൽ ഹെറാൾഡ് കേസ്: സോണിയ വ്യാഴാഴ്ച്ച ഹാജരാകില്ല, രണ്ടാഴ്ച്ചത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും.

നാഷണൽ ഹെറാൾഡ് കേസ്: സോണിയ വ്യാഴാഴ്ച്ച ഹാജരാകില്ല, രണ്ടാഴ്ച്ചത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
X

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകില്ല. ഡോക്ടർമാർ രണ്ടാഴ്ച്ചത്തെ വിശ്രമം നിർദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജൻസി രാഹുലിനെ ചോദ്യം ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും.

Next Story

RELATED STORIES

Share it