മഹാരാഷ്ട്ര: ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയാ ഗാന്ധി
ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന നിലപാട് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവീകരണവുമായി ബന്ധപ്പെട്ട് ശിവസേനയെ പിന്തുണയ്ക്കില്ലന്ന് സോണിയാ ഗാന്ധി. ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന നിലപാട് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ്പവാറും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സോണിയയുടെ നിലപാട് പ്രഖ്യാപനം.
എന്നാല്‍, മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലന്ന നിലപാടില്‍തന്നെയാണ് ശിവസേന. തിരഞ്ഞെടുപ്പുഫലം വന്നിട്ടും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് മന്ത്രിസഭാ രൂപീകരണ പ്രതിസന്ധിക്ക് കാരണം. ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്‍മാറുന്നതിലൂടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണനീക്കങ്ങളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
RELATED STORIES
നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ...
26 May 2022 7:44 PM GMTആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTതൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരില്‍ അശ്ലീല...
26 May 2022 7:13 PM GMTഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്സേന ചുമതലയേറ്റു
26 May 2022 6:56 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTരോഗബാധിതനായി അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശി ...
26 May 2022 6:18 PM GMT