''ശിവഭക്തര്‍ മുസ്ലിംകളുടെ കവാറുകള്‍ വാങ്ങരുത്''; വീണ്ടും വിഷം തുപ്പി സാധ്വി പ്രാചി
ന്യൂഡല്‍ഹി: ഹരിദ്വാറിലെത്തുന്ന ശിവഭക്തര്‍ മുസ്ലിംകള് നിര്‍മിക്കുന്ന കവാറുകള്‍ വാങ്ങരുതെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. മീററ്റിലെ ഭഗ്പത് ജില്ലയില്‍ നടന്ന പരിപാടിക്കിടെയാണ് വീണ്ടും വിദ്വേഷപ്രസംഗവുമായി രംഗത്തെത്തിയത്. ഹരിദ്വാറില്‍ ശിവഭക്തര്‍ക്കുവേണ്ടിയുള്ള കവാറുകളില് 99 ശതമാനവും നിര്‍മിക്കുന്നത് മുസ്ലിംകളാണ്. അവരെ ബഹിഷ്കരിക്കണം. അവരോട് ഇവിടെനിന്നു പോവാന്‍ പറയണം. അങ്ങനെ വന്നാലേ രാജ്യത്തെ ഹിന്ദുക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.ശിവന് സമര്‍പ്പിക്കാന്‍ വേണ്ടി ഗംഗയില്‍ നിന്നുള്ള ജലം ശേഖരിക്കാനായി മുളയും മണ്‍കലവും ചേര്‍ത്തുണ്ടാക്കുന്ന പാത്രങ്ങളെയാണ് കവാറുകള്‍ എന്നു വിളിക്കുന്നത്.
മദ്റസയില്‍ ജനിക്കുന്നവര്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെപ്പോലെയും ലഷ്കര്‍ ഭീകരന് ഹാഫിസ് സയ്യിദിനെപ്പോലെയും വളരും. എന്നാല്‍, ഗോദ്സെയും പ്രജ്ഞാസിങ് ഠാക്കൂറും ജനിച്ചത് മദ്്റസയിലല്ലെന്ന് അവര്‍ പറയും. രാജ്യത്തെ ബുദ്ധിജീവികളെല്ലാം അപ്പോള്‍ മൗനം പാലിക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. എന്നെ തൂക്കിക്കൊന്നാലും ഞാന്‍ സത്യം പറയും. ഞാന്‍ ആ പ്രസ്താവനയെ പിന്തുണയ്ക്കുന്നു. ഗോദ്സെയേയും താക്കൂറിനേയും പോലുള്ളവര്‍ക്ക് മദ്റസയില്‍ ജനിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെയും നിരവധി തവണ മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍ നടത്തി സാധ്വി പ്രാചി വിവാദത്തില്‍പെട്ടിരുന്നു. പ്രസ്താവന വിവാദമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഭഗപത് ജില്ലാ ഭരണകൂടം അറിയിച്ചു. അഡീഷനല്‍ പോലിസ് സൂപ്രണ്ട് അനില്‍ സിങ് അന്വേഷിച്ച് റിപോര്‍ട്ട് നല്കിയാല് തുടര്‍ നടപടിയെടുക്കുമെന്ന് പോലിസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
തൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMT