സിംഹത്തിന്റെ കുഞ്ഞ് സിംഹക്കുട്ടി തന്നെ; ബിജെപിക്ക് മറുപടിയുമായി ഹേമന്ത് സോറന്‍
ബിജെപിയുടെ നിയമങ്ങള്‍ ആളുകളെ കൊല്ലുകയാണ്. എന്നാല്‍, ആരും ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല.

ന്യൂഡല്‍ഹി: കുടുംബരാഷ്ട്രീയത്തെ ചോദ്യംചെയ്ത ബിജപി നേതാക്കള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാവാന്‍ പോവുന്ന ഹേമന്ദ് സോറന്‍. സിംഹത്തിന്‍ന്റെ കുഞ്ഞ് സിംഹക്കുട്ടി തന്നെയായിരിക്കും. 'ഷേര്‍ കാ ബച്ച തോ ഷെര്‍ ഹായ് ഹോഗാ നാ ? എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ചെരുപ്പുകുത്തിയുടെ മകന്‍ ചെരുപ്പുകുത്തിയായാല്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ആരോപണങ്ങള്‍ വേദനിപ്പിക്കുന്നു. മാതാപിതാക്കളെ ആക്രമിക്കുന്നതുപോലെയാണു തോന്നുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിതാവും ജെഎംഎം നേതാവുമായ ഷിബു സോറന്റെ പാത പിന്തുടര്‍ന്നാണ് ഹേമന്ത് സോറനും ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ സജീവമായത്. 2009 ജൂണ്‍ മുതല്‍ 2010 ജനുവരി വരെ രാജ്യസഭാംഗമാവുകയും പിന്നീട് ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായി. ജാര്‍ഖണ്ഡില്‍ ദേശീയ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്നും ഹേമന്ത് സോറന്‍ സൂചന നല്‍കി. ഇതു മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹേമന്ത്, രാജ്യത്തെ സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കാനുള്ള വഴിതേടണോ, അതോ പേപ്പറുകള്‍ ശരിയാക്കുകയാണോ വേണ്ടതെന്നും ചോദിച്ചു. ബിജെപി സര്‍ക്കാരിന് കീഴില്‍ ജനങ്ങള്‍ അനുഭവിച്ച ദുരിതമാണ് കോണ്‍ഗ്രസ്- ജെഎംഎം സര്‍ക്കാരിനെ വിജയത്തിലെത്തിച്ചത്.
ജനങ്ങള്‍ മരിക്കുകയാണ്. നോട്ടുനിരോധന സമയത്ത് നിരവധിപേര്‍ ക്യൂവില്‍നിന്നു മരിച്ചു. ബിജെപിയുടെ നിയമങ്ങള്‍ ആളുകളെ കൊല്ലുകയാണ്. എന്നാല്‍, ആരും ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇന്ത്യക്കാര്‍ വീണ്ടും തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ വരിനില്‍ക്കേണ്ടിവരുന്നു. രാജ്യത്തു ഭൂരിഭാഗവും കര്‍ഷകരാണ്. അവര്‍ ജീവിക്കാനുള്ള വഴി തേടണോ, അതോ പൗരത്വം തെളിയിക്കണോ എന്നും ഹേമന്ത് ചോദിക്കുന്നു.
RELATED STORIES
ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ...
25 May 2022 6:03 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMTആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMT