ശാരദ ചിട്ടി തട്ടിപ്പ് കേസ്: പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ഇന്ന് ചോദ്യം ചെയ്യും
രാജീവ് കുമാറിനൊപ്പം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കമ്മീഷണര്‍ മുരളിധര്‍ ശര്‍മ്മ ഉള്‍പ്പടെ പശ്ചിമ ബംഗാളിലെ മൂന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഷില്ലോങ്ങില്‍ എത്തിയിട്ടുണ്ട്.

ഷില്ലോങ്: ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഷില്ലോങ്ങില്‍ വെച്ചാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി പൊലീസ് കമ്മീഷണര്‍ ഷില്ലോങ്ങില്‍ ഇന്നലെ തന്നെ എത്തിയിരുന്നു. ശാരദാ, റോസ്‌വാലി ചിട്ടി തട്ടിപ്പുകളിലെ ഇലക്‌ട്രോണിക് തെളിവുകളടക്കം നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ കമ്മീഷണര്‍ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം. ഈ വിഷയത്തിലായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിനോട് സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
രാജീവ് കുമാറിനൊപ്പം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കമ്മീഷണര്‍ മുരളിധര്‍ ശര്‍മ്മ ഉള്‍പ്പടെ പശ്ചിമ ബംഗാളിലെ മൂന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഷില്ലോങ്ങില്‍ എത്തിയിട്ടുണ്ട്. അതേസമയം സിബിഐ ആസ്ഥനത്തിന് മുന്നില്‍ കേന്ദ്രത്തിനെതിരെ മുദ്രവാക്യമുയര്‍ത്തി നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
RELATED STORIES
റഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില്‍ പുതിയ സൈനിക നടപടി 'ഉടന്‍': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്‍ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്‍
24 May 2022 1:33 PM GMTഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMTഎക്സൈസ് ഡിവിഷന് ഓഫിസിലെ കൈക്കൂലിക്കേസ്: 14 ഉദ്യോഗസ്ഥര്‍ക്ക്...
24 May 2022 1:18 PM GMTപരസ്യമായ കോലിബി സഖ്യം: കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരും - ഐഎന്‍എല്‍
24 May 2022 12:30 PM GMT