India

പിഎംസി ബാങ്ക് തട്ടിപ്പ് കേസ്: ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഭാര്യയ്ക്ക് വീണ്ടും ഇഡിയുടെ സമന്‍സ്

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടുതവണ ഇഡി ചോദ്യംചെയ്യലിന് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാംമതും സമന്‍സ് അയച്ചത്.

പിഎംസി ബാങ്ക് തട്ടിപ്പ് കേസ്: ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഭാര്യയ്ക്ക് വീണ്ടും ഇഡിയുടെ സമന്‍സ്
X

പൂന: പിഎംസി ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഭാര്യയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. വര്‍ഷ റാവത്തിനോട് മുംബൈയിലെ ഇഡി ഓഫിസില്‍ നാളെ ഹാജരാവാനാണ് നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടുതവണ ഇഡി ചോദ്യംചെയ്യലിന് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാംമതും സമന്‍സ് അയച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പ് പ്രകാരമാണ് ചോദ്യം ചെയ്യലിനുള്ള സമന്‍സ് നല്‍കിയിരിക്കുന്നത്. ബാങ്കില്‍നിന്ന് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട ചില രസീതുകള്‍ സംബന്ധിച്ച വിവരം ആരായുന്നതിനുവേണ്ടിയാണ് വിളിച്ചുവരുത്തിയതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

പഞ്ചാബ്, മഹാരാഷ്ട്ര കോ- ഓപറേറ്റീവ് (പിഎംസി) ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പ് അന്വേഷിക്കുന്നതിന് ഹൗസിങ് ഡെവലപ്പ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച്ഡിഎല്‍), പ്രൊമോട്ടര്‍മാരായ രാകേഷ് കുമാര്‍ വധാവന്‍, മകന്‍ സാരംഗ് വധാവന്‍, മുന്‍ ചെയര്‍മാന്‍ വാര്യം സിങ്, മുന്‍ എംപി ജോയ് തോമസ് എന്നിവര്‍ക്കെതിരേ കഴിഞ്ഞ ഒക്ടോബറിലാണ് ഇഡി കേസ് ഫയല്‍ ചെയ്തത്. പിഎംസി ബാങ്കിന് 4,355 കോടിയുടെ നഷ്ടം വരുത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വ്യക്തമാക്കിയാണ് ഇഡിയുടെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഇവര്‍ക്കെതിരേ കേസെടുക്കുന്നത്.

Next Story

RELATED STORIES

Share it