- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം ടാക്സി ഡ്രൈവറെ തല്ലിക്കൊന്ന സംഭവത്തെ എസ് ഡിപിഐ അപലപിച്ചു
സംഘപരിവാര ഭീകരതയെ നേരിടുന്നതില്‍ പ്രതിപക്ഷം പ്രതീഷയില്ലാത്തവിധം ദുര്‍ബലമാണ്. ഈ കൊലപാതക സംഘങ്ങളെ നേരിടുന്നതിന് സാധാരണ ജനങ്ങള്‍ അവരരവരുടേതായ രീതിയില്‍ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് യുപിയിലെ നോയിഡയില്‍ മുസ്‌ലിം ടാക്സി ഡ്രൈവറെ തല്ലിക്കൊന്ന സംഭവത്തെ എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി അപലപിച്ചു. തന്റെ പിതാവ് മരണത്തിനു തൊട്ടുമുമ്പ് വിളിച്ച ഫോണ്‍ കോള്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അതില്‍ അക്രമികള്‍ തന്റെ പിതാവിനോട് ജയ് ശ്രീറാം വിളിക്കാന്‍ ആക്രോശിക്കുന്നത് കേള്‍ക്കാനാവുമെന്നും കൊല്ലപ്പെട്ട അഫ്താബ് ആലമിന്റെ മകന്റെ പ്രസ്താവനയില്‍ പറയുന്നതായി ഷെഫി വ്യക്തമാക്കി.
അധികാരത്തിലെത്തിയ ശേഷം തല്ലിക്കൊലകളുടെ പരമ്പര തന്നെ നടത്തിയിട്ടും തല്ലിക്കൊല ഇന്ത്യന്‍ സംസ്‌കാരത്തിന് അന്യമാണെന്ന ആര്‍എസ്എസ്സിന്റെ അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. 1992 ല്‍ അയോധ്യയില്‍ തുടക്കമിട്ട രഥയാത്രയോടെ ആരംഭിച്ച ഹിന്ദുത്വവല്‍ക്കരണ രാഷ്ട്രീയപദ്ധതിയില്‍നിന്ന് തല്ലിക്കൊലകളെ മാറ്റിനിര്‍ത്താനാവില്ല. 2002 ലെ ഗുജറാത്ത് വംശഹത്യയോടെ ഹിന്ദുത്വ തിരക്കഥ സമ്പൂര്‍ണമായി.
മുസ്‌ലിംകളെ ഭീകരരാക്കുന്നതിനും പൊതുസമൂഹത്തില്‍ ഭയം സൃഷ്ടിക്കുന്നതിനുമുള്ള ഉപകരണമാണിത്. സംഘപരിവാര ഭീകരതയെ നേരിടുന്നതില്‍ പ്രതിപക്ഷം പ്രതീഷയില്ലാത്തവിധം ദുര്‍ബലമാണ്. ഈ കൊലപാതക സംഘങ്ങളെ നേരിടുന്നതിന് സാധാരണ ജനങ്ങള്‍ അവരരവരുടേതായ രീതിയില്‍ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കൊലപാതകികളെയും അവരെ സഹായിക്കുന്നവരെയും ഉടന്‍ അറസ്റ്റുചെയ്യാനും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാനും യുപി സര്‍ക്കാര്‍ തയ്യാറാവണമെന്നും ഷെഫി ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















