പുതുച്ചേരി മണ്ഡലത്തില്‍ എസ്ഡിപിഐ- എഎംഎംകെ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക: എസ്ഡിപിഐ

യഥാര്‍ഥ ബദലിന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ 'സമ്മാനപ്പെട്ടി' അയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

പുതുച്ചേരി മണ്ഡലത്തില്‍ എസ്ഡിപിഐ- എഎംഎംകെ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക: എസ്ഡിപിഐ

മാഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരി മണ്ഡലത്തിലെ എസ്ഡിപിഐ- എഎംഎംകെ മുന്നണി സ്ഥാനാര്‍ഥി എന്‍ തമിള്‍മാരനെ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ നാലരവര്‍ഷമായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിനും സാമ്പത്തിക തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും രാജ്യസുരക്ഷതന്നെ അപകടകരമായ അവസ്ഥയില്‍കൂടി കടന്നുപോവുമ്പോള്‍ ഫാഷിസത്തെ ചെറുത്തുതോല്‍പിക്കുക എന്ന ലക്ഷ്യത്തോടെ ബദല്‍രാഷ്ട്രീയമാണ് എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്നത്.

അതുകൊണ്ട് യഥാര്‍ഥ ബദലിന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ 'സമ്മാനപ്പെട്ടി' അയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. എസ്ഡിപിഐ നേതാക്കളായ ഉമ്മര്‍ മാസ്റ്റര്‍ പന്തയ്ക്കല്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം തമിം ഖനി, എസ്ഡിപിഐ പുതുച്ചേരി സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ സുല്‍ത്താന്‍ ഗൗസ് കാരൈക്കല്‍, നാഫിഹ് ഈസ്റ്റ് പള്ളൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

NSH

NSH

Our Contributor help bring you the latest article around you


RELATED STORIES

Share it
Top