India

വനിതാ തഹസില്‍ദാരെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിക്കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍

തഹസില്‍ദാരെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവറുള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഭൂമിസംബന്ധമായ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയാണ് സുരേഷ് തഹസില്‍ദാരെ കാണാനെത്തിയത്.

വനിതാ തഹസില്‍ദാരെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിക്കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തെലങ്കാനയില്‍ വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫിസില്‍വച്ച് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പ്രദേശവാസിയായ സുരേഷ് മുദിരാജുവിനെയാണ് പോലിസ് അറസ്റ്റുചെയ്തത്. പൊള്ളലേറ്റ ഇയാള്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. തഹസില്‍ദാരെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവറുള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഭൂമിസംബന്ധമായ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയാണ് സുരേഷ് തഹസില്‍ദാരെ കാണാനെത്തിയത്.

കൈയില്‍ ബാഗുമായി തഹസില്‍ദാറുടെ ഓഫിസിലെത്തിയ സുരേഷ് അരമണിക്കൂറോളം അവരുമായി സംസാരിച്ചിരിക്കുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് ബാഗില്‍ ഒളിപ്പിച്ച കുപ്പിയിലെ പെട്രോള്‍ അവര്‍ക്കുമേല്‍ ഒഴിച്ച ശേഷം തീക്കൊളുത്തുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സുരേഷ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം തീ അദ്ദേഹത്തിന്റെ മേലെയും പടര്‍ന്നുപിടിച്ചു. കൃത്യത്തിനുശേഷം പൊള്ളലേറ്റ സുരേഷ് തൊട്ടടുത്തുള്ള പോലിസ് സ്‌റ്റേഷനിലേക്കു പോവുന്നതിനിടെ കുഴഞ്ഞുവീണു. ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭൂമിയുടെ രേഖ സംബന്ധിച്ച് സൂരേഷ് പലതവണ ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും അനുകൂലതീരുമാനമുണ്ടായില്ല. അതാണ് സുരേഷ് പ്രകോപിതനാവാനുള്ള കാരണമെന്നാണ് സുരേഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

Next Story

RELATED STORIES

Share it