India

റിസര്‍വ് ബാങ്ക് വായ്പാ നയ അവലോകനം ഇന്ന്; അഞ്ചാം വട്ടവും റിപ്പോ നിരക്ക് കുറച്ചേക്കും

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ അഞ്ചാംതവണയും റിപ്പോനിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച പലിശ നിരക്കില്‍ 35 ബേസിസ് പോയിന്റിന്റെ കുറവ് കഴിഞ്ഞ വായ്പാനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് വരുത്തിയിരുന്നു. എന്നാല്‍, സ്ഥിതിഗതികളില്‍ ഇതുവരെയും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല.

റിസര്‍വ് ബാങ്ക് വായ്പാ നയ അവലോകനം ഇന്ന്; അഞ്ചാം വട്ടവും റിപ്പോ നിരക്ക് കുറച്ചേക്കും
X

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ വായ്പ നയ അവലോകനം ഇന്ന് നടക്കുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ അഞ്ചാംതവണയും റിപ്പോനിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച പലിശ നിരക്കില്‍ 35 ബേസിസ് പോയിന്റിന്റെ കുറവ് കഴിഞ്ഞ വായ്പാനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് വരുത്തിയിരുന്നു. എന്നാല്‍, സ്ഥിതിഗതികളില്‍ ഇതുവരെയും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല.

വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 6.5 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി വരുമാനത്തിലും കുത്തനെ ഇടിവുണ്ടായി. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും വാഹനവിപണിക്കടക്കം കരകയറാനായിട്ടില്ല. ഈ സാഹചര്യത്തില്‍ റിപ്പോനിരക്ക് വീണ്ടും കുറച്ച് വായ്പ വിതരണം മെച്ചപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചേക്കും. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തുമെന്നാണു സൂചന.

ഈ വര്‍ഷം ഇതുവരെ നാലുതവണയായി റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് 110 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തിരുന്നു. രാജ്യത്തെ വാണിജ്യ ബാങ്കുകളോട് പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് നല്‍കുന്ന പരോക്ഷ നിര്‍ദേശമാണ് റിപ്പോ നിരക്ക് കുറയ്ക്കല്‍.

Next Story

RELATED STORIES

Share it