രാജസ്ഥാനിലെ വിഎച്ച്പി സംഘര്‍ഷം; ആത്മവിശ്വാസം പകര്‍ന്ന് മുസ്‌ലിം നേതാക്കള്‍
എസ്ഡിപിഐ ദേശീയ സെക്രട്ടറി യാസ്മീന്‍ ഫാറൂഖി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന പ്രസിഡന്റ് നാസിം, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് മിര്‍സ, വൈസ് പ്രസിഡന്റ് അസ്‌ലം ഖാന്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ്, എപിസിആര്‍ പ്രതിനിധി അഡ്വ സാദത്ത് എന്നിവരാണ് സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നത്.
ജയ്പൂര്‍: വിശ്വഹിന്ദു പരിഷത്ത് റാലിക്കിടെ സംഘര്‍ഷമുണ്ടായ രാജസ്ഥാനിലെ ഗംഗാപൂര്‍ നഗരത്തില്‍ പ്രദേശവാസികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മുസ്ലിം നേതാക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സന്ദര്‍ശനം.
എസ്ഡിപിഐ ദേശീയ സെക്രട്ടറി യാസ്മീന്‍ ഫാറൂഖി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന പ്രസിഡന്റ് നാസിം, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് മിര്‍സ, വൈസ് പ്രസിഡന്റ് അസ്‌ലം ഖാന്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ്, എപിസിആര്‍ പ്രതിനിധി അഡ്വ സാദത്ത് എന്നിവരാണ് സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രദേശത്തെ പോലിസ് ഉദ്യോഗസ്ഥരുമായും പ്രാദേശിക അധികൃതരുമായും സംഘം കൂടിക്കാഴ്ച്ച നടത്തി. സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ആഗസ്ത് 25നാണ് രാജസ്ഥാനിലെ സവായ് മധോപൂരിനു സമീപമുള്ള ഗംഗാപൂര്‍ സിറ്റിയില്‍ വിഎച്ച്പി റാലിക്കിടെ സംഘര്‍ഷമുണ്ടായത്. 500ഓളം വരുന്ന വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്ത് കൂടി കടന്നു പോയ പ്രകടനം മസ്ജിദിന് സമീപം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതോടെ പ്രദേശവാസികള്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ കല്ലേറ് നടന്നു. പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്. സംഘപരിവാരം മനപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പ്രദേശത്തെ എംഎല്‍എ രാകേഷ് മീണ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 32 മുസ്‌ലിംകള്‍ ഉള്‍പ്പെടെ 39 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്ക് ജാമ്യം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നേതാക്കള്‍ അറിയിച്ചു.
RELATED STORIES
ഐപിഎല്‍ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ച് സഞ്ജുവും കൂട്ടരും
20 May 2022 6:13 PM GMTമോയിന്‍ അലി(93) വെടിക്കെട്ട് ചെന്നൈയെ രക്ഷിച്ചു; രാജസ്ഥാന് ലക്ഷ്യം 151 ...
20 May 2022 3:53 PM GMTബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് കൊല്‍ക്കത്തയില്‍ പുതിയ ഭവനം
20 May 2022 1:44 PM GMTസിഎസ്കെയ്ക്ക് ഐപിഎല്ലില്‍ ഇന്ന് അവസാന അങ്കം; എതിരാളി രാജസ്ഥാന്
20 May 2022 9:06 AM GMTകോഹ്ലിയുടെ തിരിച്ചുവരവില്‍ ആര്‍സിബി ടോപ് ഫോറില്‍; ടൈറ്റന്‍സ് വീണു
19 May 2022 6:23 PM GMTഐപിഎല്‍; ടൈറ്റന്‍സിനെ മറികടക്കാന്‍ ചാലഞ്ചേഴ്സിന് ലക്ഷ്യം 169 റണ്‍സ്
19 May 2022 4:19 PM GMT