India

ആര്‍എസ്എസ്സിനെ 'സംഘ് പരിവാര്‍' എന്ന് വിളിക്കില്ല; കാരണം വിശദീകരിച്ച് രാഹുല്‍ ഗാന്ധി

ആര്‍എസ്എസ്സിനെ സംഘ് പരിവാര്‍ എന്ന് വിളിക്കില്ല; കാരണം വിശദീകരിച്ച് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ആര്‍എസ്എസ്സിനെയോ അവരുടെ അനുബന്ധ പ്രസ്ഥാനങ്ങളെയോ 'സംഘ് പരിവാര്‍' എന്ന് വിളിക്കുന്നത് ശരിയല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ്സിനെ 'സംഘ് പരിവാര്‍', 'ഐക്യകുടുംബം' എന്ന് താന്‍ ഇനി അഭിസംബോധന ചെയ്യില്ല. കുടുംബമെന്നാല്‍ സ്ത്രീകളോടും പ്രായമായവരോടുമുള്ള ബഹുമാനവും വാല്‍സല്യവും അനുകമ്പയും എല്ലാമുണ്ടെന്നാണ്.

എന്നാല്‍, ഇതൊന്നും ആര്‍എസ്എസ്സിനില്ല. അതുകൊണ്ട് ആര്‍എസ്എസ്സിനെ ഞാന്‍ ഇനി 'സംഘ് പരിവാര്‍' എന്ന് വിളിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലൂടെ ഹിന്ദിയിലുള്ള പ്രതികരണം. ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്നത് സംഘ് പരിവാര്‍ നടത്തിയ ദുഷിച്ച പ്രചാരണത്തിന്റെ ഫലമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it