India

പുല്‍വാമ ആക്രമണം: ഹിമാചല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് 13 പാക് താരങ്ങളുടെ ചിത്രം നീക്കി

ഇംറാന്‍ ഖാന്‍, ശാഹിദ് അഫ്രീദി, ജാവേദ് മിയന്‍ദാദ്, വസീം അക്രം തുടങ്ങിയവരുടെ ചിത്രങ്ങളാണ് ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നു നീക്കംചെയ്തത്

പുല്‍വാമ ആക്രമണം: ഹിമാചല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് 13 പാക് താരങ്ങളുടെ ചിത്രം നീക്കി
X

സിംല: പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാകിസ്താനോടുള്ള വിരോധം കായികമേഖലയിലേക്കും പടരുന്നു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍(എച്ച്പിസിഎ) സ്റ്റേഡിയത്തില്‍ നിന്ന് 13 പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു. നിലവില്‍ പാകിസ്താന്റെ പ്രധാനമന്ത്രിയും ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോള്‍ ക്യാപ്റ്റനുമായിരുന്ന ഇംറാന്‍ ഖാന്‍, മുന്‍ ഫാസ്റ്റ് ബൗളറും നായകനുമായിരുന്ന വസീം അക്രം, ഈയിടെ കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും തിരിച്ചുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ലോകോത്തര ഫാസ്റ്റ് ബൗളര്‍ ശുഹൈബ് അക്തര്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നു നീക്കംചെയ്തത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് സൈനികരുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ വേണ്ടി പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എച്ച്പിസിഎ സ്‌റ്റേഡിയം മാനേജര്‍ കേണല്‍ എച്ച് എസ് മന്‍ഹാസ് പറഞ്ഞു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശാഹിദ് അഫ്രീദി, മുന്‍ കോച്ചും താരവുമായിരുന്ന ജാവേദ് മിയന്‍ദാദ് തുടങ്ങിയവരുടെ ചിത്രങ്ങളും ഒഴിവാക്കിയതിലുണ്ട്. തലസ്ഥാനത്തിനു 250 കിലോമീറ്റര്‍ അകലെയുള്ള എച്ച്പിസിഎ സ്റ്റേഡിയം 2005ല്‍ പാകിസ്താനും ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനും തമ്മില്‍ നടന്ന മല്‍സരത്തില്‍ ടൈ നേടിയതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ചത്.




Next Story

RELATED STORIES

Share it