പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാനാ ഹഫീസുറഹ്മാന്‍ ഉമരി അന്തരിച്ചു

ഉമറാബാദ്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും തമിഴ്‌നാട്ടിലെ ജാമിഅ ഉമരിയ്യ മുന്‍ പ്രിന്‍സിപ്പലും റെക്ടറുമായ മൗലാന ഹഫീസുറഹ്മാന്‍ ആസ്മി ഉമരി മദനി (78) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1941ല്‍ ഉമറാബാദിലാണ് മൗലാനാ ഹഫീസുറഹ്മാന്‍ ഉമരിയുടെ ജനനം. ശൈഖുല്‍ ഹദീസ് മൗലാന നുഅ്മാന്‍ ആസ്മി ഉമരിയാണ് പിതാവ്.
പ്രാഥമിക പഠനത്തിനുശേഷം 1953ല്‍ ഉമറാബാദ് ജാമിഅയില്‍ അറബി വിഭാഗത്തില്‍ ചേര്‍ന്നു. പിന്നീട് മദീന സര്‍വകലാശാലയില്‍ ഉപരിപഠനവും നടത്തി. 1966ലാണ് ജാമിഅ ഉമരിയ്യയില്‍ അധ്യാപകനായി ചേരുന്നത്. 1976-78 കാലഘട്ടത്തില്‍ നൈജീരിയയിലും 1982-86 കാലഘട്ടത്തില്‍ മലേസ്യയിലും പ്രബോധകനായി സേവനമനുഷ്ഠിച്ചു. ഇസ്‌ലാമിക വിജ്ഞാനശാഖകളായ തഫ്‌സീര്‍, ഉസൂലുല്‍ ഹദീസ്, ഉസൂലുല്‍ ഫിഖ്ഹ് എന്നിവയിലും അറബി സാഹിത്യത്തിലും വൈദഗ്ധ്യം നേടിയ അദ്ദേഹത്തിന് ഈ മേഖലകളില്‍ നിരവധി ശിഷ്യഗണങ്ങളാണള്ളത്.
RELATED STORIES
സംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTആശ്വാസമായി കൊവിഡ് കണക്കുകള്‍;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 30...
28 Jun 2022 5:21 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835,...
28 Jun 2022 3:55 AM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍
27 Jun 2022 6:37 AM GMT