India

പൂനം സിന്‍ഹ ലഖ്‌നോവില്‍ പത്രിക സമര്‍പ്പിച്ചു

എസ്പി-ബിഎസ്പി സഖ്യസ്ഥാനാര്‍ഥിയായാണ് പൂനം സിന്‍ഹ പത്രിക സമര്‍പ്പിച്ചത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് ലഖ്‌നോ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പൂനം സിന്‍ഹയുടെ പേര് നിര്‍ദേശിച്ചത്.

പൂനം സിന്‍ഹ ലഖ്‌നോവില്‍ പത്രിക സമര്‍പ്പിച്ചു
X

ലഖ്‌നോ: ബിജെപിയില്‍നിന്ന് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ ലഖ്‌നോ ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. എസ്പി-ബിഎസ്പി സഖ്യസ്ഥാനാര്‍ഥിയായാണ് പൂനം സിന്‍ഹ പത്രിക സമര്‍പ്പിച്ചത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് ലഖ്‌നോ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പൂനം സിന്‍ഹയുടെ പേര് നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പൂനം സിന്‍ഹ ഔദ്യോഗികമായി സമാജ് വാദി പാര്‍ട്ടിയില്‍ അംഗമായത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ലഖ്‌നോവിലെ ബിജെപി സ്ഥാനാര്‍ഥി. ഒപ്പം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആചാര്യ പ്രമോദ് കൃഷ്ണനും മല്‍സരരംഗത്തുണ്ട്. ഇതോടെ കനത്ത മല്‍സരത്തിനാണ് ലഖ്‌നോ വോദിയാവുക. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നാലുലക്ഷംപേര്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ സമുദായമായ കായസ്തയില്‍പ്പെട്ടവരും 1.3 ലക്ഷം പേര്‍ പൂനം സിന്‍ഹയുടെ സിന്ധി സമുദായത്തില്‍പ്പെട്ടവരുമാണ്. 3.5 ലക്ഷം മുസ്‌ലിം വോട്ടുകളും മണ്ഡലത്തിലുണ്ട്. രണ്ടുസമുദായങ്ങളുടെയും വോട്ട് പൂനത്തിനു നേടാനാവുമെന്നാണ് എസ്പിയുടെ കണക്കുകൂട്ടല്‍.

Next Story

RELATED STORIES

Share it