മോത്തിലാല്‍ നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; ടിവി താരത്തിനെതിരേ കേസ്

മോത്തിലാല്‍ നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; ടിവി താരത്തിനെതിരേ കേസ്

ജയ് പൂര്‍: സ്വാതന്ത്ര്യസമര സേനാനി മോത്തിലാല്‍ നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ പ്രചരിപ്പിച്ചതിനു ടിവി-റിയാലിറ്റി ഷോ താരം പായല്‍ റോഹത്ഗിക്കെതിരേ കേസെടുത്തു. വീഡിയോയിലൂടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചര്‍മേഷ് ശര്‍മ നല്‍കിയ പരാതിയിലാണ് ഐടി നിയമത്തിലെ 66, 67 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചു തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിലൂടെ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അപമാനിച്ചെന്നായിരുന്നു പരാതി. സപ്തംബര്‍ 21നാണ് പായല്‍ റോഹത്ഗി വിവാദ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.RELATED STORIES

Share it
Top