India

പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ പെട്രോള്‍ വില ഇരട്ടിയിലധികമായി

2009ല്‍ യുപിഎ ഭരണ കാലത്ത് പെട്രോളിന് 40 രൂപയും ഡീസലിന് 30 രൂപയുമായിരുന്നു വിലയെങ്കില്‍ 2018 ആയപ്പോള്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75 രൂപയും വരെ വില ഉയരുന്ന സാഹചര്യം ഉണ്ടായി

പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ പെട്രോള്‍ വില ഇരട്ടിയിലധികമായി
X

ന്യൂഡല്‍ഹി: 2009 നും 2019 നുമിടക്ക് പെട്രോള്‍ ഡീസല്‍ വില ഇരട്ടിയിലധികമായി വര്‍ധിച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോകസഭയെ രേഖാമൂലം അറിയിച്ചു. ഇത് സംബന്ധിച്ച ടിഎന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

2009ല്‍ യുപിഎ ഭരണ കാലത്ത് പെട്രോളിന് 40 രൂപയും ഡീസലിന് 30 രൂപയുമായിരുന്നു വിലയെങ്കില്‍ 2018 ആയപ്പോള്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75 രൂപയും വരെ വില ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നതായി മന്ത്രി ടിഎന്‍ പ്രതാപന്‍ എംപിക്ക് നല്‍കിയ കണക്കുകള്‍ സമ്മതിക്കുന്നു.

അന്താരാഷ്ട്ര ക്രൂഡോയില്‍ നിലവില്‍ പെട്രോളിന് വില 63 രൂപയാണ്. എന്നാല്‍ ഇന്ത്യയില്‍ പെട്രോള്‍ 74 രൂപക്കും ഡീസല്‍ 65 രൂപക്കുമാണ് വില്‍ക്കുന്നത് എന്നും കണക്കുകള്‍ കാണിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലകൂടുന്നത് ആ വിഹിതം കൊണ്ട് സര്‍ക്കാര്‍ കക്കൂസുകള്‍ നിര്‍മ്മിക്കാനാണ് എന്ന ബിജെപി എംപിമാരുടെ പ്രചരണത്തിന്റെ സത്യാവസ്ഥയെ കുറിച്ചും ടിഎന്‍ പ്രതാപന്‍ ചോദ്യമുന്നയിച്ചെങ്കിലും മന്ത്രി മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല.

Next Story

RELATED STORIES

Share it