India

എണ്ണ വിലയില്‍ ഇരുട്ടടി; തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് നാലുരൂപയോളം താഴ്ന്നുനില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചിരിക്കുന്നത്.

എണ്ണ വിലയില്‍ ഇരുട്ടടി; തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന
X

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഏഴുദിവസംകൊണ്ട് മൂന്നുരൂപ 91 പൈസയുടെ വര്‍ധനയാണ് പെട്രോള്‍ വിലയിലുണ്ടായിരിക്കുന്നത്. ഡീസലിന് 3 രൂപ 78 പൈസയും കൂടി. വിലവര്‍ധന ലോക്ക് ഡൗണ്‍ മൂലം വരുമാനം ഇടിഞ്ഞ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് നാലുരൂപയോളം താഴ്ന്നുനില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചിരിക്കുന്നത്.

വരുംദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. ലോക്ക് ഡൗണ്‍ കാലത്ത് ക്രൂഡോയില്‍ വില 20 ഡോളറിന് താഴേക്ക് ഇടിഞ്ഞ് സമീപചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കാതെ എക്സൈസ് ഡ്യൂട്ടി കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എണ്ണവില ഉയര്‍ന്നപ്പോള്‍ എക്സൈസ് ഡ്യൂട്ടി കുറച്ചതുമില്ല. അതിന്റെ അധികഭാരംകൂടി ജനങ്ങളിലേക്കെത്തുകയായിരുന്നു. അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിട്ടുപോലും അതിന്റെ നേട്ടം ജനങ്ങളിലെത്തിയില്ല.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഈവര്‍ഷം 6.5 ശതമാനം ഇടിയുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ അനുമാനമാണ് ആഗോളവിപണിയില്‍ എണ്ണവില വീണ്ടും ഇടിയാന്‍ മറ്റൊരു കാരണം. മാന്ദ്യത്തില്‍നിന്ന് തിരിച്ചുകയറാന്‍ സമയമെടുക്കുമെന്നുള്ള ആശങ്കകള്‍ക്കിടയില്‍ യുഎസ് ക്രൂഡോയില്‍ ലഭ്യത റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നതും അസംസ്‌കൃതഎണ്ണവിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് 2014ല്‍ ബാരലിന് 109 ഡോളറായിരുന്നപ്പോള്‍ ഇവിടെ പെട്രോള്‍ വില 77 രൂപയായിരുന്നു. 2020 ജനുവരിയില്‍ ബാരലിന് വില കുറഞ്ഞ് 64 ഡോളറായപ്പോഴും പെട്രോളിന് ഈടാക്കിയത് 77 രൂപ. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചതേയില്ല. വിവിധ നഗരങ്ങളിലെ പുതുക്കിയ ഇന്ധനവില ഇപ്രകാരമാണ്.

നഗരം പെട്രോള്‍ (രൂപ) ഡീസല്‍ (രൂപ)

തിരുവനന്തപുരം 76.88 70.96

കൊച്ചി 76.88 70.96

കോഴിക്കോട് 75.53 69.71

ന്യൂഡല്‍ഹി 75.16 73.39

മുംബൈ 82.10 72.03

Next Story

RELATED STORIES

Share it