India

ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധനവില കൂടാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്.

ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
X

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധനവില കൂടാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.43 രൂപയാണ് ചില്ലറ വില്‍പ്പന നടത്തുന്നത്.

റെക്കോര്‍ഡ് വര്‍ധനവിന് അടുത്തെത്തിയിരിക്കുകയാണ് വിലയിപ്പോള്‍. ഡീസലിന് ലിറ്ററിന് 80.53 രൂപയാണ്. ഡല്‍ഹിയില്‍ നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില 2018 ഒക്ടോബര്‍ 4ന് ലിറ്ററിന് 84 രൂപയായിരുന്നു. അതേസമയം, ഡീസല്‍വില കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16ന് ലിറ്ററിന് 75.69 രൂപയിലെത്തി. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 80 രൂപ 69 പൈസയാണ്.

ഡീസല്‍ വില 76 രൂപ 33 പൈസ. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധനവില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധനവില ഉയരാനുളള പ്രധാന കാരണങ്ങള്‍.

Next Story

RELATED STORIES

Share it