India

തുടര്‍ച്ചയായ പത്താം ദിനവും ഇന്ധനവില കുതിക്കുന്നു; കൂട്ടിയത് പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയും

പത്തുദിവസത്തിനിടെ പെട്രോളിന് 5.48 രൂപയുടെയും ഡീസലിന് 5.49 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ പത്താം ദിനവും ഇന്ധനവില കുതിക്കുന്നു; കൂട്ടിയത് പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയും
X

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടെ പ്രതിസന്ധിയിലായി നെട്ടോട്ടമോടുന്ന സാധരണക്കാരന് മേല്‍ ഇരുട്ടടിയായി തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പികള്‍. പെട്രോള്‍ ലിറ്ററിന് 47 പൈസയും ഡീസല്‍ ലിറ്ററിന് 54 പൈസയുമാണ് കൂട്ടിയത്. പത്തുദിവസത്തിനിടെ പെട്രോളിന് 5.48 രൂപയുടെയും ഡീസലിന് 5.49 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൊച്ചി നഗരത്തില്‍ ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 76.99 രൂപയും ഡീസലിനു 71.29 രൂപയും നല്‍കണം. ഡീസല്‍ വിലവര്‍ധന കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചര രൂപയോളം വര്‍ധിച്ചതു ചരക്കുനീക്കത്തെ ബാധിക്കുന്നത് ലോക്ക് ഡൗണ്‍ കാലത്തെ കമ്പോളവില നിലവാരത്തിലും പ്രകടമാവും.

ഇതോടെ സംസ്ഥാനത്ത് വിലക്കയറ്റവമുണ്ടാവുമെന്ന കാര്യം ഉറപ്പായി. ലോക്ക് ഡൗണ്‍ കാലം ആരംഭിച്ച് 83 ദിവസത്തോളം ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല എന്നാല്‍, വിലവര്‍ധനവ് നടപ്പില്‍ വന്നതിനുശേഷം തുടര്‍ച്ചയായ 10 ദിനങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. മുമ്പ് ചില സംസ്ഥാനങ്ങള്‍ വാറ്റ് വര്‍ധിപ്പിച്ചത് വില വര്‍ധനവിന് ഇടയാക്കിയിരുന്നു. കൊവിഡ്-19 പ്രതിസന്ധി മൂലം ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആനുപാതികമായി എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിനാല്‍ ഇത് റീടെയില്‍ വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

Next Story

RELATED STORIES

Share it