India

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമമേഖലാ വിലക്ക് പാകിസ്താന്‍ നീക്കി

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമമേഖലാ വിലക്ക് പാകിസ്താന്‍ നീക്കി
X

ന്യൂഡല്‍ഹി: ബാലാക്കോട്ട് ആക്രമണത്തിനു ശേഷം പാക്കിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമമേഖലാ വിലക്ക് നീക്കി.ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാക്കിസ്താന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയതായി അറിയിപ്പ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നു പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയെന്നോണം 26ന് ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാംപിനു നേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്താന്‍ വ്യോമമേഖല പൂര്‍ണമായി അടച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലയ്ക്കു 550 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ വ്യക്തമായിരുന്നു. എയര്‍ ഇന്ത്യയ്ക്കു മാത്രം 491 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. വിലക്കിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപിലേക്കുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവയ്ക്കുകയായിരുന്നു.



Next Story

RELATED STORIES

Share it