ശ്രീധരന്‍പിള്ള ഇന്ന് മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും
രാവിലെ 11.30നാണ് സത്യപ്രതിജ്ഞ. ഐസ്‌വാളിലെ രാജ്ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഐസ്‌വാള്‍: മിസോറം ഗവര്‍ണറായി അഡ്വ.പി എസ് ശ്രീധരന്‍പിള്ള ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11.30നാണ് സത്യപ്രതിജ്ഞ. ഐസ്‌വാളിലെ രാജ്ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുക്കും. കുടുംബത്തോടൊപ്പം അദ്ദേഹം തിങ്കളാഴ്ച മിസോറാമിലെത്തിയിരുന്നു. ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി ബി രാധാകൃഷ്ണമേനോന്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് ബിജെപിയെ പ്രതിനിധാനം ചെയ്തു ചടങ്ങില്‍ പങ്കെടുക്കുന്നത്.
മിസോറാം മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നിവരും പങ്കാളികളാവും. കേരളത്തില്‍നിന്ന് നാലു ക്രിസ്ത്യന്‍ സഭാ ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി മിസോറാമിലെത്തിയിട്ടുണ്ട്. മിസോറാമിലെത്തിയ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന്‍ സ്വീകരിച്ചത്. മിസോറാം ഗവര്‍ണറാവുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള. 2011-14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
RELATED STORIES
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMTആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
21 May 2022 1:19 AM GMTവന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMT