India

യുവതിയുടെ വയറ്റില്‍ നിന്നു ഒന്നരകിലോ ആഭരണങ്ങളും നിരവധി നാണയങ്ങളും നീക്കം ചെയ്തു

യുവതിയുടെ വയറ്റില്‍ നിന്നു ഒന്നരകിലോ ആഭരണങ്ങളും നിരവധി നാണയങ്ങളും നീക്കം ചെയ്തു
X

രാംപുര്‍ഹട്ട്( പശ്ചിമബംഗാള്‍): 29കാരിയുടെ വയറ്റില്‍ നിന്നും ഒന്നര കിലോ സ്വര്‍ണാഭരണങ്ങളും 90 നാണയങ്ങളും നീക്കം ചെയ്തു. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് സംഭവം.

കമ്മല്‍, വളകള്‍, പാദസരം, മാല, മുക്കുത്തി തുടങ്ങിയ സ്വര്‍ണാഭരണങ്ങളും നാണയങ്ങളുമാണ് യുവതിയുടെ വയറ്റിലുണ്ടായിരുന്നതെന്നു ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി അടുത്ത കാലത്തായി അക്രമാസക്തയാവുന്നത് പതിവായിരുന്നതായി മാതാവ് പറഞ്ഞു. വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കാണാതാവുന്നത് നേരത്തേ മാതാവിന്റെ ശ്ര്ദ്ധയില്‍ പെട്ടിരുന്നു. അടുത്ത കാലത്തായി മകള്‍ അക്രമാസാക്തയാവുന്നതും ശ്രദ്ധയില്‍പെട്ടതോടെയാണ് മാതാവ് മകളെ രഹസ്യമായി നിരീക്ഷിച്ചത്. ഇതോടെയാണ് ആഭരണങ്ങളും നാണയങ്ങളുമടക്കം യുവതി വിഴുങ്ങുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു പരിശോധനക്കു വിധേയമാക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സ്വര്‍ണാഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം കണ്ടെത്തിയത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയമാക്കുകയും ഇവ പുറത്തെടുക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it