India

ലേബര്‍ കോഡുകള്‍: പ്രതിപക്ഷ കക്ഷി നേതാക്കള്‍ സഭാധ്യക്ഷന് കത്ത് നല്‍കി

കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ രാജ്യത്തങ്ങോളമിങ്ങോളം നടക്കുന്ന സമരങ്ങള്‍ക്കിടയിലും അവ പാസാക്കിയ മോഡി സര്‍ക്കാര്‍ ഇന്ന് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണപ്രക്രിയ പൂര്‍ത്തിയാക്കുന്നു.

ലേബര്‍ കോഡുകള്‍: പ്രതിപക്ഷ കക്ഷി നേതാക്കള്‍ സഭാധ്യക്ഷന് കത്ത് നല്‍കി
X
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയെയും തൊഴിലാളി വര്‍ഗത്തെയും ഗുരുതരമായി ബാധിക്കുന്ന ലേബര്‍ കോഡുകള്‍ വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെ പാസാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ സംയുക്തമായി സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി. ഇന്ത്യയില്‍ നിലവിലുള്ള മുഴുവന്‍ തൊഴില്‍ നിയമങ്ങളെയും കൂട്ടിയിണക്കിയാണ് സര്‍ക്കാര്‍ നാല് ലേബര്‍ കോഡുകള്‍ തയ്യാറാക്കിയത്. ഇന്നേവരെ തൊഴിലാളികള്‍ പൊരുതിനേടിയ എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്നതാണ് ഇതിലെ വ്യവസ്ഥകള്‍.

ഇവ നിയമമായാല്‍ ന്യായമായ ആവശ്യങ്ങള്‍ക്കുപോലും സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടും. എല്ലാ സാമൂഹിക സുരക്ഷാ സംവിധാനങ്ങളും ഇല്ലാതാവും. കോര്‍പ്പറേറ്റുകള്‍ക്കും കുത്തക കമ്പനികള്‍ക്കും നിര്‍ബാധം തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള ഉദാര വ്യവസ്ഥകളാണ് ഇവ വിഭാവനം ചെയ്യുന്നത്.

ലേബര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ച പ്രധാനപ്പെട്ട ഒരു നിര്‍ദേശവും അംഗീകരിക്കാതെയാണ് ഈ മൂന്ന് ലേബര്‍ കോഡുകളും പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ചര്‍ച്ചയോ വോട്ടെടുപ്പൊ കൂടാതെ ഇന്നലെ രാത്രിയോടെ ലോകസഭ പാസാക്കിയ ഈ ബില്ലുകള്‍ ഇന്ന് രാവിലെ രാജ്യസഭയുടെ പരിഗണനയ്ക്ക് വരുന്നു. രാജ്യസഭയിലും ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഇപ്പോള്‍ നമ്മുടെ പാര്‍ലമെന്റില്‍ നടക്കുന്നത്.

കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ രാജ്യത്തങ്ങോളമിങ്ങോളം നടക്കുന്ന സമരങ്ങള്‍ക്കിടയിലും അവ പാസാക്കിയ മോഡി സര്‍ക്കാര്‍ ഇന്ന് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണപ്രക്രിയ പൂര്‍ത്തിയാക്കുന്നു. ഇങ്ങനെ എല്ലാ രീതിയിലും കോര്‍പ്പറേറ്റ് താല്പര്യം മാത്രമായി മുന്നോട്ടുപോകുന്ന കേന്ദ്രം ഉജ്ജ്വലമായ ബഹുജന പ്രക്ഷോഭങ്ങളുടെ ചൂടറിയാന്‍ പോകുന്നതേ ഉള്ളു. ആ പോരാട്ടങ്ങളുടെ തുടക്കമാണ് ഇപ്പോള്‍ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം.

Next Story

RELATED STORIES

Share it