India

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഹരജി പരിഗണിക്കാമെന്ന് സുപ്രിംകോടതി

ഹരജി പരിഗണിക്കുന്നതിനായി തിയ്യതി നിശ്ചയിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. ഹരജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ഹരജിക്കാരെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ആവശ്യപ്പെട്ടിരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഹരജി പരിഗണിക്കാമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ആരോഗ്യസംരക്ഷണ സംവിധാനത്തെ തകര്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്താ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുളള ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി സമ്മതിച്ചു. ഹരജി പരിഗണിക്കുന്നതിനായി തിയ്യതി നിശ്ചയിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. ഹരജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ഹരജിക്കാരെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് മഹാമാരി പിടിമുറുക്കിയിരുന്ന സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോവുന്നതില്‍ പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് 20,000 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം, പൊതു സെക്രട്ടേറിയറ്റ്, രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ മൂന്നുകിലോമീറ്റര്‍ നീളമുളള രാജ്പഥിന്റെ നവീകരണം എന്നിവയെല്ലാം ഉള്‍ക്കൊളളുന്നതാണ് സെന്‍ട്രല്‍ വിസ്താ പദ്ധതി.

അവശ്യസേവനങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡിനിടയിലും വിസ്ത പദ്ധതി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഡല്‍ഹി ഹൈക്കോടതി ഈ കേസില്‍ വാദം കേള്‍ക്കുന്നത് മെയ് 17 വരെ മാറ്റിവച്ചിരിക്കുകയാണ്. ഇപ്പോള്‍ ജഡ്ജിമാരുടെ ലഭ്യതയില്ലെന്നും ഒരു ബെഞ്ച് ലഭ്യമാണെങ്കില്‍ ഞാന്‍ നോക്കാമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹരജിക്കാരെ അറിയിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജ്പത്തിലും ഇന്ത്യാ ഗേറ്റിനുചുറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തെക്കുറിച്ചും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ഹരജിക്കാര്‍ പറഞ്ഞു.

പൂട്ടിയിട്ടിരിക്കുന്ന ഡല്‍ഹിയില്‍ നിര്‍മാണ സൈറ്റുകളില്‍ താമസ സൗകര്യം നല്‍കിയിട്ടുള്ള തൊഴിലാളികള്‍ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. എന്നാല്‍, കഴിഞ്ഞയാഴ്ച എന്‍ഡിടിവി സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിര്‍മാണസ്ഥലത്ത് ആരും ക്യാംപ് ചെയ്യുന്നതായി കണ്ടെത്തിയില്ല. 16 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയുടെ ഒരു ഭാഗത്തുനിന്നാണ് മിക്ക തൊഴിലാകളും വരുന്നത്. നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇതിടയാക്കുമെന്നാണ് ഹരജിക്കാര്‍ ആശങ്ക അറിയിച്ചിരിക്കുന്നത്. 2022 ഡിസംബറോടെ പ്രധാനമന്ത്രിയുടെ പുതിയ ഭവനം പണിയാന്‍ വഴിയൊരുക്കിയ ഗ്രാന്‍ഡ് മേക്ക് ഓവര്‍ പദ്ധതിക്ക് അടുത്തിടെ പാരിസ്ഥിതികാനുമതിയും ലഭിച്ചിരുന്നു.

അടുത്ത മെയ് മാസത്തോടെ ഉപരാഷ്ട്രപതിയുടെ വീട് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുനര്‍വികസന പദ്ധതി ഒരു പുതിയ ത്രികോണ പാര്‍ലമെന്റ് കെട്ടിടം, ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യ ഗേറ്റ് വരെ മൂന്ന് കിലോമീറ്റര്‍ നീളമുള്ള രാജ്പാത്തിന്റെ നവീകരണം വിഭാവനം ചെയ്യുന്നു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിനുള്ള ഒരുക്കങ്ങള്‍ തുടരണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it