ജോദ്പൂര്‍ എയിംസില്‍ മലയാളി നഴ്‌സ് തീക്കൊളുത്തി ജീവനൊടുക്കി
ശനിയാഴ്ച രാത്രി 8.30 ന് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഓപറേഷന്‍ തിയേറ്ററിന്റെ സമീപമുള്ള മുറിയിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ബിജു പുനോജ് എന്ന ജീവനക്കാരിയാണ് മരണപ്പെട്ടത്.
ജോദ്പൂര്‍: രാജസ്ഥാനിലെ ജോദ്പൂര്‍ എയിംസില്‍ മലയാളി നഴ്‌സ് തീക്കൊളുത്തി ജീവനൊടുക്കി. ശനിയാഴ്ച രാത്രി 8.30 ന് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഓപറേഷന്‍ തിയേറ്ററിന്റെ സമീപമുള്ള മുറിയിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ബിജു പുനോജ് എന്ന ജീവനക്കാരിയാണ് മരണപ്പെട്ടത്. സംഭവം നടന്ന മുറിയില്‍നിന്ന് പുക ഉയരുന്നതുകണ്ട് സമീപത്തുകൂടി നടന്നുപോയ ആളാണ് ആശുപത്രി അധികൃതരെ വിവരം അറിയിക്കുന്നത്.
മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തുകടക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് പോലിസിനെ വിവരം അറിയിച്ചത്. കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ നഴ്‌സ് മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് കൂടെ താമസിക്കുന്ന സുഹൃത്ത് പറഞ്ഞതായി അഡീഷനല്‍ പോലിസ് കമ്മീഷണര്‍ ചെയിന്‍ സിങ് മഹേചാ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീക്കൊളുത്തി ജീവനൊടുക്കിയതെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMT