മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തന ബോട്ട് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു
സംസ്ഥാനത്തെയാകെ ബാധിച്ച പ്രളയത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 16 പേര്‍ മരിക്കുകയും 1.32 ലക്ഷം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ബോട്ട് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചു. സംസ്ഥാനത്തെയാകെ ബാധിച്ച പ്രളയത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 16 പേര്‍ മരിക്കുകയും 1.32 ലക്ഷം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
30 പേരുമായി സഞ്ചരിച്ച ബോട്ട് സാംഗ്ലിയിലെ ഭംനാലിന് സമീപമാണ് മറിഞ്ഞത്. വെള്ളം കയറിയ സ്ഥലത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു നീക്കുകയായിരുന്നു ബോട്ട്. ഒമ്പതു മൃതദേഹങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. 12 പേരെങ്കിലും മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്ന് മഹാരാഷ്ട്ര പോലിസ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മിലിന്ദ് ഭരാംബ്ദെ പറഞ്ഞു.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കോലാപൂര്‍, സാംഗ്ലി ജില്ലകളില്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ജില്ലകളിലും കനത്ത മഴയാണ് പെയ്തത്. ഇന്ന് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സതാറ, കോലാപൂര്‍ ജില്ലകളില്‍ കനത്ത മഴപെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.
RELATED STORIES
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT