India

20 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്

പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്.

20 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്
X

ന്യൂഡല്‍ഹി: 20 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്. നോട്ടിന്റെ മുന്‍ഭാഗത്ത് ഗാന്ധിജിയുടെ ചിത്രം, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കൈയൊപ്പ് എന്നിവ ഉള്‍പ്പെടുത്തിയാണ് നോട്ടിറക്കുന്നത്. നോട്ടിന്റെ മറുവശത്ത് മഹാരാഷ്ട്രയിലെ പ്രശസ്തമായ എല്ലോറ ഗുഹയും പ്രതിപാദിച്ചിട്ടുണ്ട്. മുമ്പ് ഇറക്കിയ 20 രൂപ നോട്ടുകള്‍ റദ്ദാക്കില്ലെന്നും ആര്‍ബിഐ അറിയിച്ചു.

Next Story

RELATED STORIES

Share it