ഇന്ത്യ എല്ലാ മതസ്ഥരുടെതുമാണന്ന് ഹിന്ദുക്കള്‍
ന്യൂഡല്‍ഹി: ഇന്ത്യാ മഹാരാജ്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നു പഠനം. സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന ആളുകളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചാണ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് പഠനം നടത്തിയത്. ഇന്ത്യാ മഹാരാജ്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നു നാലില്‍ മൂന്ന് ഹിന്ദുക്കളും വിശ്വസിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.
സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന 75 ശതമാനം ഹിന്ദുക്കളും അല്ലാത്തവരും വിശ്വസിക്കുന്നത് ഇന്ത്യ എല്ലാ മതങ്ങള്‍ക്കും തുല്യമായുള്ളതാണെന്നാണ്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ 26 സംസ്ഥാനങ്ങളിലായി 211 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ സര്‍വ്വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ മുസ്ലിംകള് ഉയര്‍ന്ന ദേശസ്നേഹം പ്രകടിപ്പിക്കുന്നവരാണെന്നു സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 28 ശതമാനം ഹിന്ദുക്കളും വ്യക്തമാക്കുന്നുണ്ട്
RELATED STORIES
ഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMT