India

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം: സിബിഐ അന്വേഷണത്തിന് കേന്ദ്രം ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

വാളയാര്‍ സംഭവത്തില്‍ സിബിഐ അന്വേഷണവും കേരളത്തിലെ സര്‍വകലാശാലകളുടെ മാര്‍ക്ക് ദാനതട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് നിഷ്ഠൂരമായി തല്ലിച്ചതച്ച പോലിസ് നടപടി മനുഷ്യത്വരഹിതമാണ്.

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം: സിബിഐ അന്വേഷണത്തിന് കേന്ദ്രം ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
X

ന്യൂഡല്‍ഹി: വാളയാറില്‍ ദലിത് പെണ്‍കുട്ടികള്‍ മരിക്കാനിടയായ ദുരൂഹസാഹചര്യത്തെ സംബന്ധിച്ച് സിബിഐ അന്വേഷണം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. 9 ഉം 13 വയസ്സും മാത്രം പ്രായമുളള രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ ബോധപൂര്‍വമായ വീഴ്ചമൂലമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. വാളയാര്‍ സംഭവത്തില്‍ സിബിഐ അന്വേഷണവും കേരളത്തിലെ സര്‍വകലാശാലകളുടെ മാര്‍ക്ക് ദാനതട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് നിഷ്ഠൂരമായി തല്ലിച്ചതച്ച പോലിസ് നടപടി മനുഷ്യത്വരഹിതമാണ്.

ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ്‌യു പ്രസിഡന്റ് അഭിജിത് എന്നിവരുള്‍പ്പെടെ നിരവധി വിദ്യാര്‍ഥി നേതാക്കളെ വളഞ്ഞിട്ട് പോലിസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഫീസ് വര്‍ധനയ്‌ക്കെതിരേ സമരം ചെയ്ത ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ഥികളെയും പോലിസ് മര്‍ദിച്ചൊതുക്കുകയായിരുന്നു. ജനാധിപത്യാവകാശങ്ങള്‍ക്കായി പൊരുതുന്ന വളര്‍ന്നുവരുന്ന വിദ്യാര്‍ഥി സമൂഹത്തെ തല്ലിച്ചതക്കുന്ന പോലിസ് നടപടിക്കെതിരേ വ്യാപകപ്രതിഷേധമുയരണമെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

വാളയാര്‍ സംഭവവും സര്‍വകലാശാലയിലെ മാര്‍ക്ക് ദാന തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരം നടത്തിയ വിദ്യാര്‍ഥികളെയും അന്യായമായി ഫീസ് വര്‍ധനയ്‌ക്കെതിരേ സമരം ചെയ്ത ജെഎന്‍യു വിദ്യാര്‍ഥികളെയും തല്ലിച്ചതച്ച പോലിസ് നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും കെ സുധാകരനും അടിയന്തരപ്രമേയത്തിനു ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it