പൗരത്വബില്ലിനെതിരേ പ്രതിഷേധം; പ്രശസ്തസംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു

1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്‌ലിംകള്‍ ഒഴികേയുള്ളവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

പൗരത്വബില്ലിനെതിരേ പ്രതിഷേധം;      പ്രശസ്തസംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു

ഗുവാഹത്തി: രാജ്യത്ത് രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുന്ന പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് പ്രശസ്ത സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പതിനായിരക്കണക്കിന് പൗരന്‍മാരെ രാജ്യത്ത് നിന്ന് പുറംതള്ളാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധമാണുണ്ടായത്.

1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്‌ലിംകള്‍ ഒഴികേയുള്ളവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്. ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയിന്‍, പാര്‍സികള്‍, െ്രെകസ്തവ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലില്‍ മുസ്‌ലിംകളെ മാത്രം ഒഴിവാക്കി. പ്രതിപക്ഷം ഇതിനെതിരെ ലോക്‌സഭയില്‍ വലിയ പ്രതിഷേധമുന്നയിച്ചു. അസമീസ് ഗോത്രവിഭാഗങ്ങളും തദ്ദേശീയ പാര്‍ട്ടികളും ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. അനധികൃത കുടിയേറ്റക്കാരുടെ ഭാരം സംസ്ഥാനസര്‍ക്കാരിന് മേല്‍ കെട്ടിവച്ച് രക്ഷപ്പെടുകയാണ് കേന്ദ്രസര്‍ക്കാരെന്നായിരുന്നു ഇവരുടെ ആരോപണം.


2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. പശ്ചിമബംഗാളിലുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശില്‍ നിന്നും മറ്റും വന്ന അനധികൃത ഹിന്ദു കുടിയേറ്റക്കാരുടെ വോട്ട് വാങ്ങാനുള്ള ബിജെപി തന്ത്രമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
Afsal ph

Afsal ph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top