India

മുര്‍ഷിദാബാദ് സംഘര്‍ഷം വര്‍ഗീയ കലാപമല്ല: വസ്തുതാന്വേഷണ റിപോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പോലിസ് ഒത്താശ; കല്ലേറ് ഹിന്ദുത്വവാദികള്‍ നടത്തിയത്

മുര്‍ഷിദാബാദ് സംഘര്‍ഷം വര്‍ഗീയ കലാപമല്ല: വസ്തുതാന്വേഷണ റിപോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പോലിസ് ഒത്താശ; കല്ലേറ് ഹിന്ദുത്വവാദികള്‍ നടത്തിയത്
X

കൊല്‍ക്കത്ത: വഖ്ഫ് ബില്ലിനെതിരെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട്. പ്രദേശത്ത് സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നെന്നും പോലിസ് കൂട്ടുനിന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ കല്ലേറ് ഹിന്ദുത്വവാദികള്‍ നടത്തിയതാണെന്നും റിപോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. 17 അംഗ വസ്തുതാന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഫെമിനിസ്റ്റ്സ് ഇന്‍ റെസിസ്റ്റന്‍സ് (എഫ്ഐആര്‍), അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് (എപിഡിആര്‍), നാരി ചേത്ന, കമ്മിറ്റി ഫോര്‍ ദി റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് (സിആര്‍പിപി) എന്നീ സംഘടനകളില്‍ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംഘര്‍ഷമുണ്ടായ സ്ഥലം, പരിക്കേറ്റവര്‍, ദൃക്സാക്ഷികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കാന്‍ രാഷ്ട്രീയ പ്രേരിതമായ ആക്രമണം ആസൂത്രണം ചെയ്യുകയും പോലിസ് കൂട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 11ന് ധുലിയാനിലെ വഖ്ഫ് നിയമത്തിനെതിരായ റാലിയിലേക്ക് കല്ലേറ് നടന്നിരുന്നു. പിന്നാല പ്രതിഷേധക്കാര്‍ ചിതറിയോടി. തൊട്ടുപിന്നാലെ ഹിന്ദു ഉടമസ്ഥതയിലുള്ള കടകള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടന്നു. അക്രമകാരികള്‍ ടയറുകള്‍ കത്തിച്ച് എറിയുകയും കടകള്‍ തല്ലിപൊളിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയമത്രയും പോലിസ് നിസംഗത പാലിക്കുകയാരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്ത് എത്താമായിരുന്നിട്ടും പോലിസ് ഇടപെട്ടില്ല. കല്ലേറ് നടത്തിയത് ഹിന്ദുത്വ ഗ്രൂപ്പില്‍ അംഗമായിരുന്ന ഒരാളുടെ നേതൃത്വത്തിലാണെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.




Next Story

RELATED STORIES

Share it