മുംബൈ ബിജെപി അധ്യക്ഷന്റെ ആസ്തി 441 കോടി; അഞ്ച് ക്രിമിനല്‍ കേസുകള്‍
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്ന ലോധ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ആസ്തി വിവരം വെളിപ്പെടുത്തിയത്.
മുബൈ: മുംബൈ ബിജെപി അധ്യക്ഷന്‍ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്ന ലോധ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ആസ്തി വിവരം വെളിപ്പെടുത്തിയത്. തുടര്‍ച്ചയായി ആറാം തവണയാണ് 63കാരനായ ലോധ മുംബൈയില്‍ മല്‍സരിക്കുന്നത്.
ലോധയ്ക്കും ഭാര്യയ്ക്കുമായി 252 കോടിയുടെ ജംഗമ സ്വത്തുക്കളും 189 കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഉള്ളത്. 14 ലക്ഷം രൂപയുടെ ജാഗ്വാര്‍ വാഹനം, ഷെയറുകളും ബോണ്ടുകളുമായി ഒട്ടേറെ സമ്പാദ്യം. 283 കോടിയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്.
സൗത്ത് മുബൈയില്‍ അഞ്ച് അപാര്‍ട്‌മെന്റുകളും രാജസ്ഥാനില്‍ ഒരു അപാര്‍ട്‌മെന്റും കൈവശമുള്ള ലോധയുടെ കുടുംബം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും നടത്തുന്നുണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ട്.
മലബാര്‍ ഹില്‍ ഏരിയയില്‍ ലോധയ്ക്കും ഭാര്യയ്ക്കുമായി ഒരു വീടുമുണ്ട്. ലോധയ്‌ക്കെതിരേ അഞ്ച് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സത്യവാങ്മൂലം പറയുന്നു.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്ജീല് ഇമാം സ്പെഷ്യല് കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില് പ്രതിദിനം മൂന്ന് സര്വീസുകള് കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്...
27 May 2022 4:57 PM GMTഗ്യാന്വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില് ചങ്ങലയില്...
27 May 2022 3:33 PM GMT