India

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രിംകോടതി ഉത്തരവ് തുടരും

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രിംകോടതി ഉത്തരവ് തുടരും
X

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിര്‍ത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രിംകോടതി. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സാധിക്കും. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുന്നത് ഡിസംബര്‍ 10ലേക്ക് സുപ്രിംകോടതി മാറ്റി.

ഒക്ടോബര്‍ 28ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, അടിയന്തര സാഹചര്യമുണ്ടായാല്‍ മേല്‍നോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്തിമതീരുമാനമുണ്ടാവുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയത്.

ഡാമിന്റെ സുരക്ഷ സംബന്ധിച്ച കേരളത്തില്‍ ആശങ്ക ശക്തമായിരിക്കെയാണ് ഇതുസംബന്ധിച്ച ഹരജികള്‍ സുപ്രിംകോടതി പരിഗണിച്ചത്. ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്നും പുതിയ ഡാം വേണമെന്നുമുള്ള ആവശ്യം കേരളം നിരന്തരം ഉന്നയിക്കുന്നതാണ്. കേരളം ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തില്‍ നേരത്തെ ഡാമിലെ വെള്ളം ഒഴുക്കിവിട്ടിരുന്നു. എന്നാല്‍, ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താന്‍ തമിഴ്‌നാട് ദിവസങ്ങളായി ശ്രമം നടത്തിവരികയാണ്.

Next Story

RELATED STORIES

Share it