India

വീരേന്ദ്രകുമാറിനെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തു

പ്രോടേം സ്പീക്കറാണ് പുതിയ സഭയിലേക്കുള്ള എംപിമാരെ പ്രതിജ്ഞയെടുപ്പിക്കുന്നത്. പ്രസിഡന്റ് റാം നാഥ് കോവിന്ദ് വീരേന്ദ്ര കുമാറിന് ഇന്ന് എംപിയായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വീരേന്ദ്രകുമാറിനെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തു
X

ന്യൂഡല്‍ഹി: പതിനേഴാം ലോകസഭയിലേക്ക് പ്രോടേം സ്പീക്കര്‍ ആയി മധ്യപ്രദേശിലെ ടീക്കമാഗഡില്‍ നിന്നുള്ള എംപി വീരേന്ദ്രകുമാറിനെ തിരഞ്ഞെടുത്തു. പ്രോടേം സ്പീക്കറാണ് പുതിയ സഭയിലേക്കുള്ള എംപിമാരെ പ്രതിജ്ഞയെടുപ്പിക്കുന്നത്. പ്രസിഡന്റ് റാം നാഥ് കോവിന്ദ് വീരേന്ദ്ര കുമാറിന് ഇന്ന് എംപിയായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒപ്പം പ്രോടേം സ്പീക്കറായി നിയമിക്കുകയും ചെയ്തു.

ഏഴുവട്ടം പാര്‍ലമെന്റ് അംഗമായ ആളാണ് വീരേന്ദ്ര കുമാര്‍. നാലുവട്ടം മധ്യപ്രദേശിലെ ടീക്ക്മാഗഡ് മണ്ഡലത്തില്‍ നിന്നും മൂന്നുവട്ടം സാഗര്‍ മണ്ഡലത്തില്‍നിന്നും. ഇത്തവണ ടീക്ക്മാഗഡില്‍ നിന്നും കോണ്‍ഗ്രസിലെ അഹിര്‍വാര്‍ കിരണിനെ മൂന്നരലക്ഷത്തോളം വോട്ടിനു തോല്‍പ്പിച്ചാണ് അദ്ദേഹം എംപിയായിരിക്കുന്നത്.

വര്‍ഷങ്ങളായി രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. എബിവിപി, വിഎച്ച്പി തുടങ്ങിയ സംഘടനകളിലും പല പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഒ ന്നാം എന്‍ഡിഎ സര്‍ക്കാരില്‍ അദ്ദേഹം സഹമന്ത്രി സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it