India

സൈനിക ഹെലികോപ്റ്റര്‍ അപകടം: പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

സൈനിക ഹെലികോപ്റ്റര്‍ അപകടം: പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും
X

ന്യൂഡല്‍ഹി: ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേനാ വാറന്റ് ഓഫിസര്‍ എ പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍നിന്ന് സന്ദേശം ലഭിച്ചു. ഇന്ന് രാത്രി ഡല്‍ഹിയില്‍നിന്നും മൃതദേഹം സൂലൂര്‍ വ്യോമതാവളത്തിലെത്തിക്കും. ഇവിടെ നിന്നും നാളെ മൃതദേഹം പുത്തൂരിലെത്തിക്കുമെന്നാണ് അറിയിച്ചത്. പ്രദീപിന്റെ കുടുംബത്തെ സുലൂര്‍ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാവിലെ സന്ദര്‍ശിച്ചിരുന്നു.

നേരത്തെ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നുദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരന്‍ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുമ്പ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരന്‍ വ്യക്തമാക്കിയിരുന്നു. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടത്തിയതിന് പിന്നാലെ വീട്ടുവളപ്പില്‍തന്നെ സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോയമ്പത്തൂരില്‍നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടിലെത്തിയിരുന്നു.

Next Story

RELATED STORIES

Share it