India

ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ അണുനാശിനി തളിച്ചു

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ രംഗത്തെത്തി. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു കോര്‍പറേഷന്‍ അധികാരികളുടെ വാദം. സ്‌കൂള്‍ പരിസരത്ത് അണുനശീകരണം ചെയ്തുകൊണ്ടിരുന്ന തൊഴിലാളിക്ക് യന്ത്രത്തിന്റെ മര്‍ദം കൈകാര്യം ചെയ്യാന്‍ സാധിക്കാതിരുന്നതാണ് സംഭവത്തിനു കാരണമായത്.

ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ അണുനാശിനി തളിച്ചു
X

ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയ്ക്കായി സ്‌കൂളിനു പുറത്ത് കാത്തുനിന്ന കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ അണുനാശിനി തളിച്ചത് വിവാദമാവുന്നു. ദക്ഷിണ ഡല്‍ഹിയിലെ ലജ്പത് നഗറിലാണ് സംഭവം. പ്രത്യേക ശ്രാമിക് ട്രെയിനില്‍ കയറുന്നതിനു മുമ്പായി കൊവിഡ് പരിശോധനയ്ക്കായി സ്‌കൂളിന് മുന്നിലെത്തിയതായിരുന്നു നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍. ഒന്നിച്ചുനിന്നിരുന്ന ഇവര്‍ക്ക് നേരെ വലിയ പൈപ്പുകളിലായി അണുനാശിനി തളിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ രംഗത്തെത്തി. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു കോര്‍പറേഷന്‍ അധികാരികളുടെ വാദം. സ്‌കൂള്‍ പരിസരത്ത് അണുനശീകരണം ചെയ്തുകൊണ്ടിരുന്ന തൊഴിലാളിക്ക് യന്ത്രത്തിന്റെ മര്‍ദം കൈകാര്യം ചെയ്യാന്‍ സാധിക്കാതിരുന്നതാണ് സംഭവത്തിനു കാരണമായത്. സംഭവത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളോടെ മാപ്പുചോദിക്കുന്നുവെന്നും കോര്‍പറേഷന്‍ അറിയിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ജനവാസ മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്‌കൂളിലും റോഡിലും അണുനശീകരണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അണുനശീകരണം നടത്തിക്കൊണ്ടിരുന്നയാള്‍ക്ക് ജെറ്റിങ് മെഷീന്റെ സമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഭാവിയില്‍ ഇത്തരം കാര്യം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ തൊഴിലാളികളോടു മാപ്പു പറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it